Breaking...

9/recent/ticker-posts

Header Ads Widget

ഫോട്ടോഗ്രാഫേഴ്‌സ് ആന്റ് വീഡിയോഗ്രാഫേഴ്‌സ് അസോസിയേഷന്‍ കോട്ടയം ജില്ല സമ്മേളനം



ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് ആന്റ് വീഡിയോഗ്രാഫേഴ്‌സ് അസോസിയേഷന്‍ കോട്ടയം ജില്ല സമ്മേളനം കിടങ്ങൂര്‍ ഗോള്‍ഡന്‍ ക്ലബ്ബ് ഹാളില്‍ നടന്നു. സംസ്ഥാന പ്രസിഡന്റ് എം ജി രാജു ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് പി ബി ചന്ദ്രബോസ് അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി റെജി കുമരകം വാര്‍ഷിക റിപ്പോര്‍ട്ടും ജില്ലാ ട്രഷറര്‍ തോമസ് പാലാ വാര്‍ഷിക കണക്കുകളും അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു. എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു ആദരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സോബി കുര്യന്‍ സംഘടനാ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. അനീഷ് മാടപ്പാട്ട്, ജോസ് അറുനൂറ്റി മംഗലം, ടോമി പാറപ്പുറം , ബാബു കിടങ്ങൂര്‍, ജൈനേന്ദ്രകുമാര്‍, സിബി ആന്റണി, അനില്‍ വെള്ളൂര്‍, ബിനോയ് കാക്കൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments