Breaking...

9/recent/ticker-posts

Header Ads Widget

'തളിര്‍ ഗ്രീന്‍ കാര്‍ഷിക കേന്ദ്രം' കുറവിലങ്ങാട് കുര്യത്ത് പ്രവര്‍ത്തനമാരംഭിച്ചു



കേരള സര്‍ക്കാരിന്റെ നവകേരള നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി 'തളിര്‍ ഗ്രീന്‍ കാര്‍ഷിക കേന്ദ്രം' കുറവിലങ്ങാട് കുര്യത്ത്  പ്രവര്‍ത്തനമാരംഭിച്ചു. മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. വി എഫ് പി സി കെ യുടെ നിയന്ത്രണത്തിലുള്ള കേന്ദ്രത്തിലൂടെ കര്‍ഷകര്‍ക്ക് ആവശ്യമായ നടീല്‍ വസ്തുക്കള്‍, ജീവാണുവളങ്ങള്‍, ജൈവവളങ്ങള്‍, ഫലവൃക്ഷ തൈകള്‍, കാര്‍ഷിക ഉല്‍പാദന സാമഗ്രികള്‍, തുടങ്ങിയവ മിതമായ നിരക്കില്‍ ലഭ്യമാകും . ഉദ്ഘാടന യോഗത്തില്‍ കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി അധ്യക്ഷയായിരുന്നു. വി എഫ് പി സി കെ പ്രോജക്ട് ഡയറക്ടര്‍  ഷൈല പിള്ള പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിര്‍മ്മല ജിമ്മി ആദ്യവില്പന നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അല്‍ഫോണ്‍സ് ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി. സി. കുര്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments