വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഹെഡ് ലോഡ് ആന്റ് ജനറല്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സിഐറ്റി യു വിന്റെ നേതൃത്വത്തില്‍ ഏറ്റുമാനൂരില്‍ ആത്മാഭിമാന സദസ്സ് സംഘടിപ്പിച്ചു. ഏറ്റുമാനൂര്‍ കെ എസ് ആര്‍ ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്നും ആരംഭിച്ച പ്രകടനത്തെ തുടര്‍ന്നാണ് യോഗം നടന്നത്. മന്ത്രി വി എന്‍ വാസവന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സി പി ഐ എം ഏരിയ സെക്രട്ടറി ബാബു ജോര്‍ജ്ജ്, സിഐ റ്റി യു ജില്ല സെക്രട്ടറി റ്റി ആര്‍ രഘുനാഥന്‍, വി പി ഇസ്മയില്‍, പി കെ സുരേഷ് കുമാര്‍, കെ എന്‍ രവി, പി എസ് വിനോദ്, റ്റി വി ബിജോയ് തുടങ്ങിയവര്‍ പ്രസംഗിച്ചു. അസോസിയേഷന്‍ ഏരിയ പ്രസിഡന്റ് എം എസ് വേണുക്കുട്ടന്‍ അധ്യക്ഷനായിരുന്നു.




0 Comments