പാലാ ഉഴവൂര്‍ റൂട്ടില്‍ ഞായറാഴ്ചകളില്‍ ബസ് സര്‍വീസുകള്‍ മുടങ്ങുന്നത് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. സ്വകാര്യ ബസുകളാണ് ഈ റൂട്ടില്‍ കൂടുതലും സര്‍വീസ് നടത്തുന്നത്. ഞായറാഴ്ച ബസുകള്‍ മുടങ്ങുന്നതോടെ ടാക്‌സിയെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് ജനങ്ങള്‍. സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുന്നതും വൈകിട്ടുള്ള സര്‍വീസുകള്‍ ഒഴിവാക്കുന്നതും യാത്രാക്ലേശം വര്‍ധിപ്പിക്കുകയാണ്. ഞായരാഴ്ചയും പൊതു അവധി ദിവസങ്ങളിലും ബസ് സര്‍വീസ് നിര്‍ത്തിവെയ്ക്കുന്നത് ഒഴിവാക്കണമെന്ന് ബസ് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. കൂത്താട്ടുകുളം, ഉഴവൂര്‍, പാലാ , ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി ചെയിന്‍ സര്‍വീസ് ആരംഭിച്ച് യാത്രാസൗകര്യം ഉറപ്പുവരുത്തണമെന്ന് അസോസിയേഷന്‍ ചെയര്‍മാന്‍ ജയ്‌സണ്‍ മാന്തോട്ടം ആവശ്യപ്പെട്ടു.




0 Comments