പാലാ നഗരത്തില്‍ ചുരുങ്ങിയ ചിലവില്‍ ഭക്ഷണം ലഭ്യമാക്കുന്ന രണ്ടാമത്തെ ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചു. പാലാ നഗരസഭ കോംപ്ലക്‌സിന് സമീപം പ്രവര്‍ത്തിച്ചിരുന്ന ക്യാന്റീനാണ് ഇപ്പോള്‍ പൊതുജനങ്ങള്‍ക്ക് സൗജന്യ നിരക്കില്‍ ഭക്ഷണം നല്‍കുന്ന ജനകീയ ഹോട്ടലായത്. പാലാ നഗരസഭയുടെ നേതൃത്വത്തില്‍ ജനറല്‍ ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ആദ്യ ജനകീയ ഹോട്ടല്‍ ജനശ്രദ്ധ നേടിയിരുന്നു.




0 Comments