കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിക്ക് സമീപം വന്‍ തീപിടുത്തം. ആശുപത്രിയ്ക്ക് പിന്നില്‍ മാലിന്യം തള്ളുന്ന സ്ഥലത്താണ് തീ ആളിപ്പടര്‍ന്നത്. മാലിന്യക്കൂമ്പാരത്തിന് തീ പിടിച്ചതോടെ മാലിന്യ സംസ്‌കരണ പ്ലാന്റും കത്തിയമര്‍ന്നു. ഇവിടെ ഉണ്ടായിരുന്ന ആശുപത്രിയിലെ ശുചീകരണ വിഭാഗം ജീവനക്കാര്‍ ഓടി രക്ഷപെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തി ഏറെ സമയം പണിപ്പെട്ടാണ് തീയണച്ചത്.




0 Comments