കെ എസ് ആര്‍ ടിസിയില്‍ തുടര്‍ച്ചയായി ശമ്പളം മുടങ്ങുന്നതില്‍ പ്രതിഷേധിച്ച് ബി എംഎസിന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ നടത്തുന്ന പ്രതിഷേധ സമരം രണ്ടാം ദിവസവും തുടര്‍ന്നു. വിവിധ ഡിപ്പോകളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. സമരത്തില്‍ പങ്കെടുത്ത ഇരുന്നൂറോളം ജിവനക്കാരെ അറസ്റ്റ് ചെയ്തു. പാലാ ഡിപ്പോയില്‍ ബിഎംഎസ് ജിവനക്കാര്‍ പ്രതിഷേധ സൂചകമായി കഞ്ഞിവെച്ച് സമരം ചെയ്തു. പണിയെടുത്താല്‍ പട്ടിണി മാറണം എന്ന മുദ്രാവാക്യവുമായാണ് ജീവനക്കാര്‍ പ്രതിഷേധ സമരം നടത്തിയത്.




0 Comments