വസ്ത്ര വര്‍ണ വിസ്മയവുമായി ബോസ്‌കോ സില്‍ക്ക്‌സും, വിനോദ വിസ്മയമായി ബോസ്‌കോ സിനിമാസും പ്രവര്‍ത്തനമാരംഭിച്ചതോടെ നഗരങ്ങളുടെ ആരവം ഇപ്പോള്‍ കുറവിലങ്ങാട്ടും എത്തിയിരിക്കുകയാണ്. കുറവിലങ്ങാട് സെന്‍ട്രല്‍ ജംഗ്ഷനിലെ ബോസ്‌കോ ആര്‍ക്കേഡിലാണ് ബോസ്‌കോ സില്‍ക്ക്‌സും, ബോസ്‌കോ സിനിമാസും പ്രവര്‍ത്തിക്കുന്നത്. ഫോര്‍ കെ ദൃശ്യ മികവും, ഡോള്‍ബി അറ്റ്‌മോസ് ശബ്ദവിസ്മയവും, പുഷ്ബാക്ക് സീറ്റുകളുമായാണ് ബോസ്‌കോ മള്‍ട്ടിപ്ലക്‌സ് തിയേറ്റര്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. 2 സ്‌ക്രീനുകളിലായി 260-ഓളം പേര്‍ക്ക് പുതുപുത്തന്‍ സിനിമകള്‍ കാണുന്നതിനുള്ള അവസരമാണ് കുറവിലങ്ങാട്ട് ഒരുക്കിയിരിക്കുന്നത്. കുട്ടിയുടുപ്പുകള്‍ മുതല്‍ വിവാഹ വസ്ത്രങ്ങള്‍ വരെയുള്ള അതിവിപുലമായ വസ്ത്രശേഖരമാണ് ബോസ്‌കോ സില്‍ക്ക്‌സില്‍ ഒരുക്കിയിരിക്കുന്നത്. പി.എം സെബാസ്റ്റ്യന്‍ പൂവക്കോട്ടിന്റെ നേതൃത്വത്തിലുള്ള ബോസ്‌കോ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ നേതൃത്വത്തിലാണ് പുതിയ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. കുറവിലങ്ങാട്ടിന് സിനിമാ ആസ്വാദനത്തിനും, വസ്ത്ര വിസ്മയങ്ങള്‍ക്കും പുതിയ വേദിയാവുകയാണ് ബോസ്‌കോ എന്ന് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എന്‍.സി ജോസഫ് പറഞ്ഞു.




0 Comments