Breaking...

9/recent/ticker-posts

Header Ads Widget

യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ച പ്രതി പൊലീസ് പിടിയിലായി



കേബിള്‍ ടി വി വരിസംഖ്യ വാങ്ങാനെത്തിയ യുവാവിനെ വാക്കത്തി ഉപയോഗിച്ച് വെട്ടിപ്പരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ച പ്രതി പൊലീസ് പിടിയിലായി. പാലാ കരൂര്‍ തെരുവുംകുന്നേല്‍ വീട്ടില്‍ ശശിധരന്റെ മകന്‍ സുനില്‍ ടി എസിനെയാണ് പാലാ എസ്.ഐ അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഞായറാഴ്ച്ച വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം. പാലായിലെ സ്റ്റാര്‍ നെറ്റ് കേബിളിലെ ജീവനക്കാരനായ പ്രിന്‍സ് ജോര്‍ജ് , കരൂര്‍ ഭാഗത്ത് ഇവര്‍ താമസിക്കുന്ന വീട്ടില്‍ പിരിവിനെത്തിയപ്പോഴായിരുന്നു സംഭവം. സുനില്‍  അമ്മയുമായി സ്ഥിരം ശണ്ഠ കൂടിയിരുന്നു. അമ്മയാണ് കേബിള്‍ കണക്ഷന്‍ എടുത്തിരുന്നത്. മാസവരിസംഖ്യ പിരിക്കാനെത്തിയ ആളെ വാക്കത്തി ഉപയോഗിച്ച് പ്രതി ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു.  പണം വാങ്ങാനെത്തിയ യുവാവ് ഒഴിഞ്ഞു മാറുകയും ഇയാളുടെ കൈയിലുണ്ടായിരുന്ന വാക്കത്തി തട്ടിത്തെറിപ്പിക്കുകയും ചെയ്യുകയായിരുന്നു. അക്രമി സംഭവ സ്ഥലത്തു നിന്നും ഓടിരക്ഷപെട്ടു. വരിസംഖ്യ സുനിലിന്റെ മാതാവാണ് നല്‍കിയതെന്നും തിരികെ ബൈക്കില്‍ കയറാന്‍ തുടങ്ങുമ്പോഴാണ് സുനില്‍ വാക്കത്തിയുമായി അക്രമിക്കാനെത്തിയതെന്നും പ്രിന്‍സ് ജോര്‍ജ് പറഞ്ഞു. വീട്ടില്‍ വഴക്കും ബഹളവും പതിവാണെന്ന് നാട്ടുകാരും പറയുന്നു. പാലാ പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഇന്‍സ്പെക്ടര്‍ കെ.പി ടോംസണ് നല്കിയ പരാതിയെ തുടര്‍ന്നു എസ്.ഐ അഭിലാഷിന്റെ നേതൃത്വത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.




Post a Comment

0 Comments