ഏറ്റുമാനൂര്‍ വ്യാപാരഭവനില്‍ സന്നദ്ധ രക്തദാന ക്യാമ്പ് നടന്നു. അര്‍ച്ചന വിമന്‍സെന്ററിന്റെ നേതൃത്വത്തില്‍ പാലാ ബ്ലഡ് ഫോറം, ജനമൈത്രി പോലീസ്, ജില്ലാ ആരോഗ്യവകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് രക്തദാന ക്യാമ്പ് നടന്നത്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ എന്‍ പ്രിയ ഉദ്ഘാടനം ചെയ്തു. ജീവരക്ഷയ്ക്കായി രക്തം ശേഖരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും സ്ത്രീകളെ രക്തദാനത്തിനായി മുന്നില്‍ എത്തിക്കുവാന്‍ കഴിഞ്ഞത് വലിയ കാര്യമാണെന്നും ഡിഎംഒ പറഞ്ഞു. അര്‍ച്ചന വിമന്‍സ് സെന്റര്‍ ഡയറക്ടര്‍ ത്രേസ്യാമ്മ മാത്യു അധ്യക്ഷയായിരുന്നു. പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേ മറ്റം രക്തദാന സന്ദേശം നല്‍കി. ജില്ലാ മാസ് മീഡിയ ഓഫീസര്‍ ടോമി ജോണ്‍, ഡോക്ടര്‍ ആര്‍ അജിത്ത്, അര്‍ച്ചന പിആര്‍ഒ പോള്‍സണ്‍ കൊട്ടാരത്തില്‍,ജസ്റ്റിന്‍ പി തോമസ് ഷീല കെഎസ്, തുടങ്ങിയവര്‍ പ്രസംഗിച്ചു.




0 Comments