Breaking...

9/recent/ticker-posts

Header Ads Widget

വൈക്കത്ത് അയല്‍വാസിയുടെ വെടിയേറ്റ വളര്‍ത്തു പൂച്ച ചത്തു


വൈക്കത്ത് അയല്‍വാസിയുടെ വെടിയേറ്റ വളര്‍ത്തു പൂച്ച ചത്തു. ഇന്ന് പുലര്‍ച്ചയോടെയാണ് പൂച്ച ചത്തത്. തലയാഴം സ്വദേശികളായ രാജുവും സുജാതയും വളര്‍ത്തുന്ന എട്ട് മാസം പ്രായമുള്ള പൂച്ചയ്ക്ക് നേരെയാണ് കഴിഞ്ഞ ദിവസം വെടിവെപ്പുണ്ടായത്. ഗുരുതരമായി പരിക്കേറ്റിരുന്ന പൂച്ചയെ കോട്ടയം മൃഗാശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരുന്നു. രമേശന്‍ വളര്‍ത്തുന്ന പ്രാവിനെ ചിറകൊടിഞ്ഞ നിലയില്‍ കണ്ടെത്തിയിരുന്നു. തന്റെ പ്രാവിനെ ആക്രമിച്ചത് പൂച്ചയാണെന്ന് ആരോപിച്ചായിരുന്നു രമേശന്റെ ആക്രമണം.  അയല്‍വാസിയായ രമേശന്‍ എയര്‍ഗണ്‍ ഉപയോഗിച്ചാണ് പൂച്ചയെ ആക്രമിച്ചത്. വെടിയേറ്റ പൂച്ചയുടെ ശരീരത്തില്‍ നിന്നും പെല്ലറ്റ് മൃഗഡോക്ടര്‍ നീക്കം ചെയ്തിരുന്നു. രാജുവും സുജാതയും വളര്‍ത്തിയ പതിനഞ്ചിലധികം പൂച്ചയെ ഇതിന് മുന്‍പും ചത്ത നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിന് പിന്നില്‍ രമേശന്‍ ആണെന്ന് സംശയമുണ്ടെന്ന് കുടുംബം പറഞ്ഞു.



Post a Comment

0 Comments