കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി സംഘടിപ്പിക്കുന്ന 22-മത് ചൈതന്യ അഗ്രി എക്‌സ്‌പോയും സ്വാശ്രയ സംഘമഹോല്‍സവവും ഡിസംബര്‍ 28 മുതല്‍ 31 വരെ തെള്ളകം ചൈതന്യം പാസ്റ്ററല്‍ സെന്ററില്‍ നടക്കും. സര്‍ഗ്ഗസംഗമ ദിനമായി ആചരിക്കുന്ന ഡിസംബര്‍ 28ന് രാവിലെ 11.15ന് കെഎസ്എസ് പ്രസിഡന്റ് ഫാ മൈക്കിള്‍ വെട്ടിക്കാട്ട് പതാക ഉയര്‍ത്തും. ഉച്ചകഴിഞ്ഞ 2.30ന് മന്ത്രി വിഎന്‍ വാസവന്‍ സ്വാശ്രയ സംഘമഹോല്‍സവം ഉദ്ഘാടനം ചെയ്യും. കര്‍ഷക കുടുംബ പുരസ്‌കാരം സമര്‍പ്പണം മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. ചീഫ് വി എന്‍ ജയരാജ് മുഖ്യാതിഥിയായിരിക്കും. തോമസ് ചാഴിക്കാടന്‍ എംപി മുഖ്യപ്രഭാഷണം നടത്തും. സമ്മേളനത്തില്‍ അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് അധ്യക്ഷനായിരിക്കും. വിവിധ കലാപരിപാടികളും സമ്മേളനത്തോട് അനുബന്ധിച്ച് നടക്കും.
.




0 Comments