ചെമ്പിളാവ് വട്ടംപറമ്പ് ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള്‍ക്ക് കൊടിയേറി. വൈകിട്ട് 6.30 ന് നടന്ന കൊടിയേറ്റ് ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി കടിയക്കോല്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട് , മലമേല്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട്, മേല്‍ശാന്തി മോഹന്‍ദാസ് നമ്പൂതിരിപ്പാട്, സോമശര്‍മ്മന്‍ നമ്പൂതിരിപ്പാട് എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു. കൊടിയേറ്റിന് ശേഷം ക്ഷേത്രം തന്ത്രി കടിയക്കോല്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാടിനെ തന്ത്രിരത്‌ന പുരസ്‌കാരം നല്‍കി ആദരിച്ചു. ഡിസംബര്‍ 23 ന് ആറാട്ടോടെ ഉത്സവാഘോഷങ്ങള്‍ സമാപിക്കും. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് കലാപരിപാടികള്‍ ഒഴിവാക്കി ക്ഷേത്രാചാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് ഈ വര്‍ഷത്തെ ഉത്സവാഘോഷങ്ങള്‍ നടക്കുന്നത്.




0 Comments