പുല്‍ക്കൂടും നക്ഷത്രങ്ങളും ഒരുക്കി, പാലാ സബ്ബ്ജയിലിലും ക്രിസ്മസ് ആഘോഷങ്ങള്‍ നടന്നു. തടവുകാരും ജയിലധികൃതരും ചേര്‍ന്നാണ് ക്രിസ്മസിനെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ നടത്തിയത്. പരമ്പരാഗത ശൈലിയില്‍ ഈറ്റ കൊണ്ട് നിര്‍മ്മിച്ച വലിയ നക്ഷത്രങ്ങളും മനോഹരമായ പുല്‍ക്കൂടുമെല്ലാം ജയിലിനുള്ളല്‍ തിരുപിറവിയുടെ സന്ദേശമെത്തിക്കുകയായിരുന്നു. 47 ഓളം പേരാണ് പാലാ സബ്ബ്ജയിലില്‍ അന്തേവാസികളായുള്ളത്. തടവറയില്‍ കഴിയുമ്പോഴും സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശവുമായെത്തുന്ന ക്രിസ്മസിനെ ആദരപൂര്‍വ്വം വരവേല്‍ക്കുകയാണ് അന്തേവാസികള്‍.




0 Comments