വിപണിയില്‍ വിലക്കയറ്റം തടയാന്‍ പൊതു വിതരണ ശൃംഖല ശക്തിപ്പെടുത്തണമെന്ന് മന്ത്രി വി.എന്‍ വാസവന്‍. സിവില്‍ സപ്‌ളൈസ് കോര്‍പ്പറേഷന്റെ വാതില്‍പ്പടി സേവനം എല്ലാ നിയോജക മണ്ഡലങ്ങളിലും ലഭ്യമാക്കുമെന്നും മന്ത്രി. സിവില്‍ സപ്‌ളൈസ് കോര്‍പ്പറേഷന്റെ ജില്ലാതല ക്രിസ്മസ്-പുതുവത്സര വിപണന മേള കോട്ടയത്ത് മന്ത്രി ഉദ്ഘാടനം ചെയ്തു. നിത്യോപയോഗ സാധനങ്ങള്‍ ന്യായ വിലയില്‍ ലഭ്യമാക്കുവാന്‍ ലക്ഷ്യമിട്ടാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മലാ ജിമ്മി തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.




0 Comments