പാലാ നഗരസഭയുടെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് ആഘോഷ പരിപാടികള്‍ നടന്നു. നഗരസഭ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടികളുടെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര നിര്‍വ്വഹിച്ചു. കേക്ക് മുറിച്ച് മധുരം പങ്കുവച്ചാണ് ആഘോഷപരിപാടികള്‍ നടന്നത്. ക്രിസ്മസ് ഫ്രണ്ട് മത്സരവും കൗതുകമായി. നഗരസഭ അംഗങ്ങളും ജീവനക്കാരും ആഘോഷപരിപാടികളില്‍ പങ്കുചേര്‍ന്നു.




0 Comments