39 -ാമത് എം ജി യൂണിവേഴ്‌സിറ്റി ഇന്റ്രര്‍ കോളേജിയറ്റ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സമാപനമായി. മൂന്ന് ദിവസങ്ങളിലായി നടന്ന മീറ്റില്‍ 800 ഓളം കായിക താരങ്ങളാണ് പങ്കെടുത്തത്. പുരുഷ വനിതാ വിഭാഗങ്ങളില്‍ കോതമംഗലം എം എ കോളേജ് ചാമ്പ്യന്‍മാരായി. വനിതാ വിഭാഗത്തില്‍ ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജിന് രണ്ടാം സ്ഥാനവും പാലാ അല്‍ഫോന്‍സാ കോളേജിന് മൂന്നാം സ്ഥാനവും ലഭിച്ചു. പുരുഷ വിഭാഗത്തില്‍ ചങ്ങനാശ്ശേരി എസ് ഡി കോളേജ് രണ്ടാം സ്ഥാനത്തും കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കോളേജ് മൂന്നാം സ്ഥാനത്തും എത്തി. സമാപന യോഗത്തില്‍ മാണി സി കാപ്പന്‍ എം എല്‍ എ ട്രോഫികള്‍ വിതരണം ചെയ്തു.




0 Comments