Breaking...

9/recent/ticker-posts

Header Ads Widget

ഈരാറ്റുപേട്ടയില്‍ നഗരസഭ അംഗത്തിന് സസ്‌പെന്‍ഷന്‍

പാലായിലും കടുത്തുരുത്തിയിലും സിപിഐ എം ല്‍ അച്ചടക്ക നടപടിയില്ല. നിയമസഭ തിരഞ്ഞെടുപ്പിലെ പരാജയത്തെക്കുറിച്ച് പരിശോധിക്കാന്‍ സിപിഐ എം നിയോഗിച്ച അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് തീരുമാനം. മണ്ഡലം കമ്മിറ്റികള്‍ക്ക് ജാഗ്രത കുറവുണ്ടായെങ്കിലും അച്ചടക്ക നടപടി എടുക്കേണ്ട തരത്തില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയത്. 

ജോസ് കെ മാണിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ പ്രതിരോധിക്കുന്നതില്‍ പാര്‍ട്ടിക്ക് വീഴ്ച പറ്റിയതായും വിലയിരുത്തിയിട്ടുണ്ട്. ഈരാറ്റുപേട്ട നഗരസഭയില്‍ അവിശ്വാസ പ്രമേയവുമായി ബന്ധപ്പെട്ട് എസ്ഡിപിഐ പിന്തുണ സ്വീകരിച്ചതിന് ലോക്കല്‍ സെക്രട്ടറി കെ എം ബഷിറിനെയും ഏരിയ കമ്മറ്റി അംഗം എം എച്ച് ഷനീറിനെയും തരം താഴ്ത്താനും തീരുമാനം എടുത്തിട്ടുണ്ട്. 

അരുവിത്തുറയുമായി ബന്ധപ്പെട്ട് വിവാദ പരാമര്‍ശം നടത്തിയ ഇരാറ്റുപേട്ട ലോക്കല്‍ കമ്മിറ്റി അംഗവും നഗരസഭ കൗണ്‍സിലറുമായ അനസ് പാറയിലിനെ മൂന്ന് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാനും സിപിഐ എം തീരുമാനമെടുത്തു.



Post a Comment

0 Comments