Breaking...

9/recent/ticker-posts

Header Ads Widget

ദയ പാലിയേറ്റീവ് കെയര്‍ വാര്‍ഷിക പൊതുയോഗവും, ക്രിസ്തുമസ് ആഘോഷവും



ദയ പാലിയേറ്റീവ് കെയര്‍ വാര്‍ഷിക പൊതുയോഗവും,  ക്രിസ്തുമസ് ആഘോഷവും കുറുമണ്ണ്, സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് പള്ളി ഓഡിറ്റോറിയത്തില്‍ നടന്നു.   ദയയുടെ ചെയര്‍മാന്‍ പി എം ജയകൃഷ്ണന്‍ അധ്യക്ഷനായിരുന്നു. ജില്ല ലീഗല്‍ സര്‍വീസ്സ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ സുധീഷ് കുമാര്‍  ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് സൗജന്യ നിയമ സഹായ അദാലത്തും, നിയമ ബോധവല്‍ക്കരണ ക്ളാസ്സും നടന്നു നവജീവന്‍ ട്രസ്റ്റ് കോട്ടയം മാനേജിംഗ് ഡയറക്ടര്‍ പി യു തോമസ്, ദയ രക്ഷാധികാരി, റവ. ഫാ. അഗസ്റ്റിന്‍ പീടികമലയില്‍, ദയ സെക്രട്ടറി രാജീവ് കല്ലറക്കല്‍, ദയ ജോയിന്റ് സെക്രട്ടറി ഡോ. പി. റ്റി. ബാബുരാജ്, കടനാട് പഞ്ചായത്ത് പ്രസിഡന്റ്  ഉഷ രാജു, ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണീസ് പി സ്റ്റീഫന്‍, ദയയുടെ വൈസ് ചെയര്‍പേഴ്‌സണും പാരാ ലീഗല്‍ വോളന്റിയറുമായ  സോജാ ബേബി, വാര്‍ഡ് മെമ്പര്‍ ബിന്ദു ജേക്കബ്, ദയ ട്രഷറര്‍  ജോണി സിറിയക് എന്നിവര്‍ സംസാരിച്ചു.




Post a Comment

0 Comments