Breaking...

9/recent/ticker-posts

Header Ads Widget

സൗജന്യ ഡയാലിസിസ് കിറ്റ് വിതരണം നടന്നു



ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷനില്‍ കാരുണ്യസ്പര്‍ശം സൗജന്യ ഡയാലിസിസ് കിറ്റ് വിതരണം നടന്നു. രാജേഷ് വാളിപ്ലാക്കല്‍ ജില്ലാ പഞ്ചായത്ത് അംഗം ആയി തിരഞ്ഞെടുക്കപ്പെട്ടിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതോടനുബന്ധിച്ചാണ് കാരുണ്യസ്പര്‍ശം പരിപാടി സംഘടിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജോസ് കെ മാണി എം. പി. വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കല്‍ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസ് , പഞ്ചായത്ത് പ്രസിഡണ്ടുമാരായ ജോയി കുഴിപ്പാല ,ഉഷ രാജു , ലിസി സണ്ണി, മഞ്ജു ബിജു തുടങ്ങിയവര്‍ പ്രസംഗിച്ചു. ഭരണങ്ങാനം ഡിവിഷനിലെ 53 വാര്‍ഡുകളില്‍ നിന്നും ഓരോരുത്തര്‍ക്ക് വീതമാണ് ഡയാലിസിസ് കിറ്റുകള്‍ നല്‍കിയത്.




Post a Comment

0 Comments