കടപ്ലാമറ്റത്ത് തെരുവ്‌നായ ശല്യം രൂക്ഷമാകുന്നു. പ്രധാന റോഡുകളില്‍പ്പോലും തെരുവ് നായ്ക്കള്‍ അലഞ്ഞു തിരിയുന്നത് സ്‌കൂള്‍ വിദ്യാര്‍ത്ഥികളേയും, കാല്‍നട യാത്രക്കാരേയുമാണ് ഏറെ വലയ്ക്കുന്നത്. തെരുവ്‌നായ് ശല്യം മൂലം ഇരുചക്ര വാഹനങ്ങളും അപകടത്തില്‍പെടുന്നത് പതിവാകുകയാണ്. അലഞ്ഞു തിരിഞ്ഞ് നടക്കുന്ന നായ്ക്കളെ പിടികൂടി സംരക്ഷണ കേന്ദ്രത്തിലെത്തിക്കാന്‍ നടപടി വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.




0 Comments