Breaking...

9/recent/ticker-posts

Header Ads Widget

ഇ-ശ്രം രജിസ്‌ട്രേഷന്‍ ക്യാംപ് ഏറ്റുമാനൂര്‍ ബ്രാഹ്മണ സമൂഹമഠം ഹാളില്‍ നടന്നു.



അസംഘടിത തൊഴിലാളികള്‍ക്കായി ഇ-ശ്രം രജിസ്‌ട്രേഷന്‍ ക്യാംപ് ഏറ്റുമാനൂര്‍ ബ്രാഹ്മണ സമൂഹമഠം ഹാളില്‍ നടന്നു. ഓള്‍ കേരള ഹെറിഡറ്ററി ആര്‍ട്ടിസാന്‍സ് യൂണിയന്റെ നേതൃത്വത്തില്‍ ആഭരണ നിര്‍മാണ തൊഴിലാളി ബോര്‍ഡിന്റെയും തപാല്‍ വകുപ്പിന്റെയും സഹകരണത്തോടെയാണ് ക്യാംപ് സംഘടിപ്പിച്ചത്. രജിസ്‌ട്രേഷന്‍ ക്യാംപ് ഉദ്ഘാടനം കാഡ്‌കോ ചെയര്‍മാന്‍ നെടുവത്തൂര്‍ സുന്ദരേശന്‍ നിര്‍വഹിച്ചു. ഗണേഷ് ഏറ്റുമാനൂര്‍ ഏറ്റുമാനൂര്‍ അധ്യക്ഷനായിരുന്നു.  ഇ ശ്രം കാര്‍ഡ് വിതരണോദ്ഘാടനം ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ഇപി സോമസുന്ദരം നിര്‍വഹിച്ചു. ഇഎസ് ബിജു മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് , വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് പ്രസിഡന്റ് എന്‍പി തോമസ്, കെ ഗോപാലകൃഷ്ണന്‍, നിതീഷ് സോമന്‍, ജി നടരാജന്‍, ഗിരീഷ് കുടമാളൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. 




Post a Comment

0 Comments