Breaking...

9/recent/ticker-posts

Header Ads Widget

അമിത വേഗതയില്‍ എത്തിയ ലോറി നിയന്ത്രണം വിട്ട് ഷാപ്പിന്റെ മതിലില്‍ ഇടിച്ചുകയറി.



അമിത വേഗതയില്‍ എത്തിയ ലോറി നിയന്ത്രണം വിട്ട് ഷാപ്പിന്റെ മതിലില്‍ ഇടിച്ചുകയറി. കാല്‍ നടയാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് ഏറ്റുമാനൂര്‍ കോണിക്കല്‍ ചെറുതാനം ഇക്ബാല്‍ റാവുത്തര്‍, ഇക്ബാലിന്റെ മരുമകന്‍ ജിയാസ്  എന്നിവരാണു രക്ഷപ്പെട്ടത് . ഇന്നലെ രാവിലെ 6.20 നു കോണിക്കല്‍ ഷാപ്പിനു സമീപമായിരുന്നു അപകടം . ഏറ്റുമാനൂര്‍ - പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ നിന്നു എത്തിയ ലോറിയാണു മതിലില്‍ ഇടിച്ചത് . ഇക്ബാല്‍ റാവുത്തറും , ജിയാസും രാവിലെ പാറകണ്ടം ജുമാമസ്ജിദ് പള്ളിയില്‍ പോയ ശേഷം വീട്ടിലേക്കു പോകുന്നതിനിടെയാണു അപകടം . ലോറി പാഞ്ഞു വരുന്നത് കണ്ടത് ജിയാസ് ഇക്ബാലിനെ മുന്നോട്ട് തള്ളിമാറ്റുകയായിരുന്നു .




Post a Comment

0 Comments