ഏറ്റുമാനൂര്‍ ശ്രീ മാരിയമ്മന്‍ കോവിലിലെ 41 മഹോത്സവം ഡിസംബര്‍ 16 മുതല്‍ 27 വരെ നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഡിസംബര്‍ 26ന് രാവിലെ 8 മണിക്ക് മാരിയമ്മന്‍ പൊങ്കാല നടക്കും. വൈകിട്ട് 5 ന് ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്ര സന്നിധിയില്‍ നിന്നും കുംഭം എഴുന്നള്ളിപ്പ് നടക്കും. രാത്രി 7ന് തിരുമംഗല്യ ചാര്‍ത്ത്, തിരുമംഗല്യ പൂജ, പുഷ്പാഭിഷേകം എന്നിവ നടക്കും. രാത്രി 12ന് ആഴി പൂജയും, ആഴി പ്രവേശനവും നടക്കും. ഡിസംബര്‍ 27ന് രാവിലെ 9ന് പ്രസിദ്ധമായ മഞ്ഞള്‍ നീരാട്ട് നടക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഉത്സവ ചടങ്ങുകള്‍ നടക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് പി പ്രമോദ്കുമാര്‍, റ്റി.എച്ച് പ്രദീപ്, പി.പി വിജയകുമാര്‍, പി.പി വിനയകുമാര്‍, പികെ രമേഷ്, അനീഷ് മോഹന്‍ എന്നിവര്‍ പങ്കെടുത്തു.




0 Comments