ഏറ്റുമാനൂര്‍ എസ് എം എസ് എം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പതിനേഴാമത് ബാല കലോത്സവത്തിന് തുടക്കം കുറിച്ചു. യുപി ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചുകൊണ്ടു ലൈബ്രറി ഹാളില്‍ സംഘടിപ്പിച്ച ബാലകലോത്സവം, ലളിതകലാ അക്കാദമി അവാര്‍ഡ് ജേതാവ് ടി.എസ് പ്രസാദ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് പ്രകാശ് അധ്യക്ഷനായിരുന്നു. ശാസ്ത്ര സാഹിത്യ പരിഷത്ത് കോട്ടയം ജില്ലാ പ്രസിഡന്റ് സി. ശശി, ലൈബ്രറി മുന്‍ സെക്രട്ടറി അജയകുമാര്‍ വാഴക്കരോട്, ഏറ്റുമാനൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ജെസ്സി ജോയ്, ലൈബ്രറി സെക്രട്ടറി പി. രാജീവ് ചിറയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ചിത്രരചന- പെന്‍സില്‍ ഡ്രോയിoങ്, ഉപന്യാസരചന, കഥാരചന, കവിതാ രചന, പ്രസംഗ മത്സരം എന്നിവയിലാണ് മത്സരങ്ങള്‍.




0 Comments