ആലപ്പുഴയില്‍ വീടുകയറി ഉള്ള ആക്രമണത്തില്‍ കൊലചെയ്യപ്പെട്ട ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഏറ്റുമാനൂരില്‍ ബിജെപിയുടെയും വിശ്വഹിന്ദുപരിഷത്ത് ന്റെയും ഹിന്ദുഐക്യവേദിയുടെ യും ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്ര പടിഞ്ഞാറെ നടയില്‍ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം ടൗണ്‍, കെഎസ്ആര്‍ടിസി വഴി തിരികെ പാല റോഡ് വഴി ക്ഷേത്ര പടിഞ്ഞാറെ നടയില്‍ സമാപിച്ചു. പ്രതിഷേധ സമരം ഹിന്ദുഐക്യവേദി താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് കെ രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു. സംഘടനാ നേതാക്കളായ മഹേഷ് രാഘവന്‍ ഗോപാല്‍ കെ ആര്‍ ഉണ്ണികൃഷ്ണന്‍, ദിലീപ്, റെജി പൊടിപ്പാറ പി ജെ ജോസഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി




0 Comments