Breaking...

9/recent/ticker-posts

Header Ads Widget

ഇന്‍ഡോ-പാക് യുദ്ധ വിജയ ആഘോഷം നടന്നു



എക്‌സ് സര്‍വീസ് ലീഗ് കുറവിലങ്ങാട് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍  ഇന്‍ഡോ-പാക് യുദ്ധ വിജയ ആഘോഷം നടന്നു.  യുദ്ധത്തില്‍ പങ്കെടുത്ത സൈനികരെ ചടങ്ങില്‍ ആദരിച്ചു.  കുറവിലങ്ങാട് പ്രൈവറ്റ് ബസ് സ്റ്റേഷനില്‍ സ്ഥാപിച്ചിരിക്കുന്ന യുദ്ധസ്മാരകത്തില്‍ റിപ്പ സമര്‍പ്പണവും പുഷ്പാര്‍ച്ചനയും നടത്തി. കുടുംബ സംഗമം  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി മത്തായി ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ഹോണററി ക്യാപ്റ്റന്‍ ടി. ജെ. നോബര്‍ട്ട് അധ്യക്ഷനായിരുന്നു. ഗ്രാമപഞ്ചായത്ത്  വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സന്ധ്യ സജികുമാര്‍, വാര്‍ഡ് മെമ്പര്‍ ഡാര്‍ലി ജോജി, എക്‌സ് സര്‍വീസ് ലീഗ് വനിതാ വിഭാഗം പ്രസിഡന്റ് ഇന്ദിര ജെ നായര്‍, യൂണിറ്റ് വൈസ് പ്രസിഡന്റ് പി എസ് പ്രസന്നന്‍, യെന്‍ മോഹനന്‍ നായര്‍, ജില്ലാ ട്രഷറര്‍ സുകുമാരന്‍നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. യോഗത്തില്‍ ജൂനിയര്‍ വാറണ്ട്  ഓഫീസര്‍ എംയു. അഗസ്റ്റിന്‍  ഉള്‍പ്പെടെ 71 ലെ യുദ്ധത്തില്‍ പങ്കുചേര്‍ന്ന 25 വീര യോദ്ധാക്കളെ  ചടങ്ങില്‍ ആദരിച്ചു. ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണമടഞ്ഞ  സംയുക്തസൈന്യാധിപന്‍ അടക്കമുള്ളവര്‍ക്ക് യോഗം  ആദരാഞ്ജലി അര്‍പ്പിച്ചു




Post a Comment

0 Comments