അതിരമ്പുഴ നവോദയ ആര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നാലാമത് നവീന്‍ മെമ്മോറിയല്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് തുടക്കമായി. അതിരമ്പുഴ സെന്റ് അലോഷ്യസ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരങ്ങളുടെ ഉദ്ഘാടനം മന്ത്രി വി എന്‍ വാസവന്‍ നിര്‍വ്വഹിച്ചു. യോഗത്തില്‍ ക്ലബ്ബ് പ്രസിഡന്റ് ജസ്റ്റിന്‍ ഡൊമിനിക് അധ്യക്ഷനായിരുന്നു. പള്ളി വികാരി റവ. ഡോക്ടര്‍ ജോസഫ് മുണ്ടകത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് ബിജു വലിയമല, ബ്ലോക്ക് പഞ്ചായത്ത് അംഗം ജയിംസ് കുര്യന്‍, പഞ്ചായത്ത് അംഗങ്ങളായ ജോസ് അമ്പലക്കുളം ജോഷി ഇലഞ്ഞിയില്‍ ടൂര്‍ണമെന്റ് ജനറല്‍ കണ്‍വീനര്‍ ജിന്‍സ് കുര്യന്‍, ക്ലബ്ബ് സെക്രട്ടറി ജിക്കു മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു. രാത്രിയും പകലുമായി നടക്കുന്ന മത്സരത്തിലെ വിജയികള്‍ക്ക് ഒന്നാം സമ്മാനം 25,001/ രൂപയും രണ്ടാം സമ്മാനമായി 12,501/ രൂപയും നല്‍കും.




0 Comments