നൃത്താധ്യാപകരുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയായ കേരള ഗുരുകുലം ഡാന്‍സ് ടിച്ചേഴ്‌സ് അസോസിയേഷന്റെ ഉദ്ഘാടനം കാണക്കാരി എന്‍എസ്എസ് ഓഡിറ്റോറിയത്തില്‍ നടന്നു. ചലച്ചിത്ര സംഗീത സംവിധായകന്‍ ആലപ്പി രംഗനാഥ് ഉദ്ഘാടനം ചെയ്തു. ഗുരുകുലം പെന്‍ഷന്‍ വിതരണം മോന്‍സ് ജോസഫ് എംഎല്‍എ നിര്‍വഹിച്ചു. മരണാനന്തര സഹായനിധിയുടെ ഉദ്ഘാടനം കാണക്കാരി പഞ്ചായത്ത് പ്രസിഡന്റ് മിനു മനോജും ചികിത്സാ സഹായനിധി ഉദ്ഘാടനം ലിനും ലാലും നിര്‍വഹിച്ചു. ഗുരുകുലം ആരംഭിക്കുന്ന നൃത്തക്കളരി കലാക്ഷേത്ര സുദര്‍ശനന്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ രുക്മിണി ലാല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജന സെക്രട്ടറി സുനില്‍കുമാര്‍ ചലച്ചിത്ര അവാര്‍ഡ് ജേതാവ് അനു പുരുഷോത്ത്, പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ കാണക്കാരി അരവിന്ദാക്ഷന്‍, സുനില്‍കുമാര്‍, തുളസീധരന്‍ പുഷ്പലത വിജയന്‍ എന്നിവര്‍ സംസാരിച്ചു.




0 Comments