കുനൂര്‍ ഹെലികോപ്ടര്‍ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കിയ മലയാളി ഏറ്റുമാനൂര്‍ സ്വദേശി ലെഫറ്റനന്റ് കേണല്‍ ഹേമന്ത് രാജിനെ സേന ആദരിച്ചു. വെല്ലിങ്ടണിലെ സേനാ ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ഹേമന്തിന് സൈന്യം ആദരം നല്കിയത്. ഊട്ടിയിലെ കരസേനാ കേന്ദ്രത്തില്‍ പരിശീലകനായ ഹേമന്ത് പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തിന് സജീവമായി രംഗത്തുണ്ടായിരുന്നു. കഴിഞ്ഞവര്‍ഷം റിപ്പബ്‌ളിക് പരേഡില്‍ ചെന്നൈ റെജിമെന്റിനെ നയിച്ച ഹേമന്ത് 2019-ല്‍ രാഷ്ട്രപതിയുടെ വിശിഷ്ടസേവാ മെഡലിനും അര്‍ഹനായിട്ടുണ്ട്. ഏറ്റുമാനൂര്‍ തവളക്കുഴി സ്വദേശിയാണ് ലെഫ്റ്റനന്റ് കേണല്‍ ഹേമന്തരാജ്.




0 Comments