Breaking...

9/recent/ticker-posts

Header Ads Widget

അമര്‍ജവാന്‍ സ്മൃതി യാത്രയ്ക്ക് പതിനെട്ടാം തീയതി കുറവിലങ്ങാട്ട് സ്വീകരണം നല്‍കും


ഇന്ത്യ-പാക് യുദ്ധ വിജയത്തിന്റെ അന്‍പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കേരള സ്റ്റേറ്റ് എക്‌സ് സര്‍വീസ് ലീഗിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന അമര്‍ജവാന്‍ സ്മൃതി യാത്രയ്ക്ക് പതിനെട്ടാം തീയതി രാവിലെ 9.30ന് കുറവിലങ്ങാട്ട് സ്വീകരണം നല്‍കും. പ്രൈവറ്റ് ബസ് സ്റ്റേഷനിലെ യുദ്ധ സ്മാരക സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന ക്ക് ശേഷം ചേരുന്ന യോഗം മോന്‍സ് ജോസഫ് എംഎല്‍എ  ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുമെന്ന് ഹോണററി ക്യാപ്റ്റന്‍ വി. റ്റി.നോബര്‍ട്ട്, ജൂനിയര്‍ വാറന്റ് ഓഫീസര്‍ എം.യു. അഗസ്റ്റിന്‍ എന്നിവര്‍ പറഞ്ഞു. എക്‌സ് സര്‍വീസ് ലീഗ് സംസ്ഥാന പ്രസിഡന്റ് ഗോപിനാഥന്‍നായര്‍ ജാഥാ ക്യാപ്റ്റനും ജനറല്‍ സെക്രട്ടറി പി സതീഷ് ചന്ദ്രന്‍ വൈസ് ക്യാപ്റ്റനും ആയിട്ടുള്ള സ്മൃതി യാത്രയാണ് ഈ മാസം 12നാണ്  കാസര്‍കോട് നിന്നും  ആരംഭിച്ച് വിവിധ ജില്ലകള്‍ പിന്നിട്ട പതിനെട്ടിന് കുറവിലങ്ങാട്   എത്തുന്നത്.  ജില്ലയിലെ മൂന്ന് താലൂക്കില്‍ നിന്നുള്ള അഞ്ഞൂറിലധികം പ്രതിനിധികള്‍ യോഗത്തില്‍ പങ്കുചേരും.



Post a Comment

0 Comments