Breaking...

9/recent/ticker-posts

Header Ads Widget

കുളിക്കടവ് അടയ്ക്കാന്‍ ശ്രമം നടക്കുന്നതായി പരാതി



പാലാ മൂന്നാനിയില്‍ നാട്ടുകാര്‍ വര്‍ഷങ്ങളായി ഉപയോഗിച്ച് വന്ന കുളിക്കടവ് അടയ്ക്കാന്‍ ശ്രമം നടക്കുന്നതായി പരാതി. റോട്ടറി ക്ലബ്ബിനോട് ചേര്‍ന്നുള്ള തോടിന്റെ സംരക്ഷണഭിത്തി നിര്‍മിച്ച് സ്ലാബിട്ടാണ് കുളിക്കടവ് ഇല്ലാതാക്കുന്നത്. റോട്ടറി ക്ലബിന്റെ നേതൃത്വത്തില്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രദേശവാസികള്‍ നഗരസഭയ്ക്ക് പരാതി നല്കി. നഗരസഭ സ്റ്റോപ് മെമ്മോ നല്കിയതിനെ തുടര്‍ന്ന് നിര്‍മാണം നിര്‍ത്തിവെച്ചിരിക്കുകയാണ്. അംഗപരിമിതരായ കുട്ടികള്‍ക്കായി ബോധവല്കരണ പരിപാടികള്‍ക്ക് വേണ്ടി നിര്‍മിച്ച കെട്ടിടത്തിന്റെ പരിസരത്ത് നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ നാട്ടുകാര്‍ക്ക് ദുരിതമായി മാറുകയാണെന്നാണ് ആക്ഷേപം ഉയരുന്നത്.




Post a Comment

0 Comments