Breaking...

9/recent/ticker-posts

Header Ads Widget

കടുത്തുരുത്തി തളിയില്‍ ശ്രീമഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവ ആഘോഷങ്ങള്‍ക്ക് കൊടിയേറി.



കടുത്തുരുത്തി തളിയില്‍ ശ്രീമഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവ ആഘോഷങ്ങള്‍ക്ക് കൊടിയേറി. രാവിലെ 9നും 10നു ഇടയില്‍ തന്ത്രി മനയത്താറ്റ് ചന്ദ്രശേഖരന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തിലാണ് കൊടിയേറ്റ് നടന്നത്. കോവിഡ് സാഹചര്യത്തില്‍ ക്ഷേത്രചടങ്ങുകളും ക്ഷേത്രകലകളും മാത്രം ഉള്‍പ്പെടുത്തിയാണ് ഉല്‍സവ ചടങ്ങുകള്‍. ആറാം ഉല്‍സവ ദിവസമായ ഡിസംബര്‍ 16ന് വൈകിട്ട് ഋഷഭ വാഹന എഴുന്നള്ളിപ്പ് നടക്കും. ക്ഷേത്രത്തില്‍ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പള്ളിവേട്ട ദിനത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍ നിര്‍വഹിക്കും. പൂര്‍ത്തീകരിച്ച നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ സമര്‍പ്പണം ദേവസ്വം ബോര്‍ഡ് അംഗം പിഎന്‍ തങ്കപ്പന്‍ നിര്‍വഹിക്കും. ഡിസംബര്‍ 20ന് തിരുവാതിര ആറോട്ടോട് കൂടി ഉല്‍സവാഘോഷങ്ങള്‍ സമാപിക്കും.




Post a Comment

0 Comments