സാമൂഹിക ക്ഷേമ വകുപ്പിനു കീഴിലുള്ള കല്ലറ മഹിളാ മന്ദിരത്തിലെ 2 അന്തേവാസികള്‍ വിവാഹിതരാകുന്നു. ബിരുദാനന്തര-ബിരുദധാരിയായ മരിയയുടേയും, ബിഎസ്‌സി നേഴ്‌സിംഗ് ബിരുദധാരിയായ കലയുടേയും വിവാഹമാണ് ഡിസംബര്‍ 27ന് നടക്കുന്നത്. കൂവപ്പള്ളി-ടിവിപുരം സ്വദേശികളാണ് ഇവരെ വിവാഹം കഴിക്കുന്നത്. വിവാഹത്തിനായി സാമൂഹിക ക്ഷേമ വകുപ്പില്‍ നിന്നും 1 ലക്ഷം രൂപ വീതം സമ്മാനമായി നല്‍കും. താലിയും വിവാഹ വസ്ത്രവും, വിവാഹ സദ്യയടക്കമുള്ളവയും, തദ്ദേശ സ്ഥാപനങ്ങളും, പൊതുജനങ്ങളും ചേര്‍ന്നാണ് വഹിക്കുന്നത്. കല്ലറ ശാരദാ ക്ഷേത്രത്തില്‍ നടക്കുന്ന വിവാഹ ചടങ്ങുകള്‍ക്ക് ശേഷം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വിവാഹ സദ്യയും നടക്കും. ജില്ലാ കളക്ടര്‍ ഡോ പി.കെ ജയശ്രീ, എംഎല്‍എമാരായ മോന്‍സ് ജോസഫ്, സി.കെ ആശ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി സുനില്‍, കല്ലറ പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.




0 Comments