കിടങ്ങൂര്‍ പഞ്ചായത്തില്‍ കാലിവളര്‍ത്തല്‍ പ്രോത്സാഹന പരിപാടിയുടെ ഭാഗമായി ക്ഷീരകര്‍ഷകര്‍ക്ക് കാലിത്തീറ്റ വിതരണം നടത്തി. കന്നുകുട്ടി പരിപാലന പദ്ധതിയുടെ ഭാഗമായി നടന്ന പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു നിര്‍വ്വഹിച്ചു. കുമ്മണ്ണൂര്‍ സാംസ്‌ക്കാരിക നിലയത്തില്‍ നടന്ന യോഗത്തില്‍ വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ തോമസ് മാളിയേക്കല്‍ അദ്ധ്യക്ഷനായിരുന്നു. സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ സനല്‍കുമാര്‍, ദീപലത, വെറ്റിനറി ഡോക്ടര്‍ ആര്‍ ഉഷ, ക്ഷീരോദ്പാദക സംഘം പ്രസിഡന്റ് ബെന്നി കരമല, വിവിധ ഗ്രാമ പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




0 Comments