കെഎസ്ടിഎയുടെ 31-ാം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി കേരളത്തിന്റെ വികസന കാഴ്ചപ്പാടിനെ കുറിച്ച് സെമിനാര്‍ കിടങ്ങൂര്‍ ഗവ എല്‍പിബി സ്‌കൂളില്‍ നടന്നു. കോഴിക്കോട് കേളുവേട്ടന്‍ പഠനഗവേഷണ കേന്ദ്രം ഡയറക്ടര്‍ കെപി കുഞ്ഞിക്കണ്ണന്‍ വിഷയാവതരണം നടത്തി. കോവിഡ് പ്രതിസന്ധിയ്ക്കിടയിലും വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മുന്നേറ്റമാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കെഎസ്ടിഎ ജില്ലാ പ്രസിഡന്റ് കെഎസ് അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഡോ അജു കെ നാരായണന്‍ മുഖ്യപ്രഭാഷണം നടത്തി. കെഎസ്ടിഎ ഭാരവാഹികളായ സാബു ഐസക്, കെവി അനീഷ് ലാല്‍, ബി ശ്രീകുമാര്‍, വികെ ഷിബു, അനിത സുഷീല്‍, കെജെ പ്രസാദ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ജനുവരി 8, 9 തീയതികളിലാണ് ജില്ലാ സമ്മേളനം നടക്കുന്നത്.




0 Comments