കുമരകത്തും പക്ഷിപ്പനി സ്ഥിരീകരിച്ചു. കുമരകം പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ ബാങ്ക്പടി പ്രദേശത്തെ താറാവുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളിലെ ഒരു കിലോമീറ്റര്‍ പരിധിയിലുള്ള സ്ഥലങ്ങളിലെ പക്ഷികളെ കൊന്നു സംസ്‌ക്കരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. നാലായിരത്തോളം താറാവുകളെയാണ് കൊന്നൊടുക്കുന്നത്. ഇതിനാവശ്യമായ നടപടി സ്വീകരിക്കാന്‍ മൃഗസംരക്ഷണ വകുപ്പിനും, പഞ്ചായത്തിനും, പോലീസിനും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ് രണ്ട് ദിവസങ്ങളിലായി ജില്ലയില്‍ 21641 താറാവുകളെയാണ് ദ്രുതകര്‍മ്മസേന, കൊന്നു സംസ്‌ക്കരിച്ചത്.



0 Comments