കേരള ഫോറസ്റ്റ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ചെയര്‍പേഴ്‌സനായി എന്‍സിപി സംസ്ഥാന വൈസ് പ്രസിഡന്റ് ലതിക സുഭാഷിനെ നിയമിച്ചു. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയായിരുന്ന ലതിക കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടത്. പിന്നീട് ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിച്ചിരുന്നു. തിരഞ്ഞെടുപ്പിന് ശേഷമാണ് ലതിക എന്‍സിപിയില്‍ ചേര്‍ന്നത്.




0 Comments