കേന്ദ്രസാമൂഹിക നീതി മന്ത്രാലയത്തിന്റെ ഭിന്നശേഷി ശാക്തീകരണ പുരസ്‌കാരം നേടിയ രശ്മി മോഹനെ ചേര്‍പ്പുങ്കല്‍ പുല്ലപ്പള്ളി എന്‍എസ്എസ് കരയോഗം അനുമോദിച്ചു. കരയോഗ അംഗങ്ങളായ കീടഞ്ചേരില്‍ മോഹനന്‍ രാധാമണി ദമ്പതികളുടെ പുത്രിയാണ് അയര്‍ക്കുന്നം ഗ്രാമപഞ്ചായത്തിലെ ജൂണിയര്‍ സൂപ്രണ്ടായ രശ്മി മോഹന്‍. കരയോഗം ഹാളില്‍ ചേര്‍ന്ന അനുമോദനയോഗം മീനച്ചില്‍ താലൂക്ക് എന്‍എസ്എസ് യൂണിയന്‍ പ്രസിഡന്റ് സിപി ചന്ദ്രന്‍നായര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ ഉപഹാര സമര്‍പ്പണം നടത്തി. കരയോഗം പ്രസിഡന്റ് എംഎന്‍ ശശിധരന്‍നായര്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി വികെ രഘുനാഥന്‍ നായര്‍, കിടങ്ങൂര്‍ പഞ്ചായത്ത് അംഗം മിനി ജറോം, വിഎസ് ശശികുമാര്‍, യുമന ബാബുരാജ്, സി സുരേഷ്‌കുമാര്‍, കെഎസ് ബിജു, സിഎന്‍ രാമചന്ദ്രന്‍നായര്‍, സതീഷ്‌കുമാര്‍ ശ്രീനിലയം, സന്ധ്യ സതീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷകള്‍ക്കുള്ള മികച്ച വിജയം നേടിയവര്‍ക്കുള്ള പുരസ്‌കാരവിതരണവും നടത്തി.




0 Comments