Breaking...

9/recent/ticker-posts

Header Ads Widget

മാഞ്ഞൂരില്‍ എല്‍ഡിഎഫ് യുഡിഎഫ് സംഘര്‍ഷം



മാഞ്ഞൂരില്‍ എല്‍ഡിഎഫ് യുഡിഎഫ് സംഘര്‍ഷം. ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷമാണ് എല്‍ഡിഎഫ് യുഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. രാത്രി ഒമ്പത് മണിയോടെ വാര്‍ഡിലെ പുള്ളാമ്പറമ്പ് ഭാഗത്താണ് സംഘര്‍ഷമുണ്ടായത്. പോലീസ് എത്തിയ ശേഷവും സംഘര്‍ഷം നടന്നതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് 4  പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി. യു ഡി എഫ് പ്രവര്‍ത്തകര്‍ വീടുകളില്‍ കയറി സ്ത്രീകള്‍ അടക്കമുള്ളവരെ കയ്യേറ്റം ചെയ്തതായാണ് എല്‍ഡിഎഫ് ആരോപിക്കുന്നത്. പതിമൂന്നുകാരന് അടക്കം മര്‍ദ്ദനമേറ്റതായി  യുഡിഎഫും പരാതി ഉന്നയിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് നാളെ വൈകുന്നേരം അഞ്ചിന് പ്രതിഷേധ യോഗം ചേരും.




Post a Comment

0 Comments