Breaking...

9/recent/ticker-posts

Header Ads Widget

ലൈസന്‍സ്ഡ് എന്‍ജിനിയേഴ്‌സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍ അയര്‍ക്കുന്നം യൂണിറ്റ് വാര്‍ഷിക സമ്മേളനം



ലൈസന്‍സ്ഡ് എന്‍ജിനിയേഴ്‌സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍ അയര്‍ക്കുന്നം യൂണിറ്റ് പന്ത്രണ്ടാമത് വാര്‍ഷിക സമ്മേളനം നടന്നു. അയര്‍ക്കുന്നം കുടകശ്ശേരി ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം അയര്‍ക്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീന ബിജു ഉദ്ഘാടനം ചെയ്തു. ലെന്‍സ് ഫെഡ്  യൂണിറ്റ് പ്രസിഡന്റ് സിറിയക് തോമസ് അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി കെ.എന്‍ പ്രദീപ്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. അകലക്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാന്‍സി ബാബു, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അശോക് കുമാര്‍ പുതമന, യൂണിറ്റ് ഭാരവാഹികളായ ശ്രീജിത്ത്.കെ, അനു സുകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ലെന്‍സ്‌ഫെഡ് സംസ്ഥാന -ജില്ലാ- ഏരിയ സമ്മേളനങ്ങളുടെ മുന്നോടിയായാണ് യൂണിറ്റ് സമ്മേളനം നടന്നത്. സംഘടന  നേരിടുന്ന വിവിധ പ്രശ്‌നങ്ങളും യോഗം ചര്‍ച്ച ചെയ്തു. പുതിയ യൂണിറ്റ് ഭാരവാഹികളേയും  തെരഞ്ഞെടുത്തു. ലെന്‍സ്‌ഫെഡ് യൂണിറ്റ് സെക്രട്ടറി  ടി. ബി. രാജന്‍, ട്രഷറര്‍ ധനഞ്ജയന്‍.ആര്‍ എന്നിവര്‍ സമ്മേളനത്തിന് നേതൃത്വം നല്‍കി.




Post a Comment

0 Comments