Breaking...

9/recent/ticker-posts

Header Ads Widget

കടുത്തുരുത്തി എംഎല്‍എ അഡ്വ. മോന്‍സ് ജോസഫിന് സോഷ്യോളജിയില്‍ എം എ


കേരളാ കോണ്‍ഗ്രസ് എക്‌സിക്യൂട്ടീവ് ചെയര്‍മാനും പ്രതിപക്ഷ ചീഫ് വിപ്പുമായ അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എയും ഭാര്യ സോണിയായും എം.എ സോഷ്യോളജി പരീക്ഷയില്‍ ഒന്നാം ക്ലാസ്സോടെ പാസ്സായി. അണ്ണാമലൈ യൂണിവേഴ്‌സിറ്റിയുടെ എം.എ റിസല്‍റ്റ് വന്നപ്പോള്‍ മോന്‍സ് ജോസഫ് 62% മാര്‍ക്കും സോണിയാ മോന്‍സ് 66% മാര്‍ക്കും നേടിയാണ് വിജയിച്ചത്. എം.എസ്സ്.സി, ബി.എഡ് ബിരുദധാരിയായ സോണിയ എം.എ സോഷ്യോളജിയില്‍ ചേരാന്‍ തീരുമാനിച്ചത് മോന്‍സ് ജോസഫിനെ പഠനത്തില്‍ സഹായിക്കുന്നതിനാണ്. കോവിഡ് കാലഘട്ടത്തിന്റെ രൂക്ഷമായ പ്രതിസന്ധികള്‍ക്ക് തുടക്കം കുറച്ച സന്ദര്‍ഭത്തില്‍ വീട്ടില്‍ തന്നെ എല്ലാവരും കഴിയേണ്ടി വന്നപ്പോഴാണ് എഴുത്തും വായനക്കും പഠനത്തിനും കൂടുതല്‍ സമയം കണ്ടെത്താന്‍ സാധിച്ചതെന്ന് എം.എല്‍.എ പറഞ്ഞു. 

കോട്ടയം ബസേലിയസ് കോളേജില്‍ ഡിഗ്രി പഠനത്തിന് ശേഷം എം.എ ഹിസ്റ്ററിയില്‍ ചേര്‍ന്ന് കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞെങ്കിലും പരിക്ഷ എഴുതാന്‍ സാധിക്കാതെ പോയിരുന്നു. പിന്നീട് എം.എ പൊളിറ്റിക്കല്‍ സയന്‍സില്‍ രജിസ്റ്റര്‍ ചെയ്ത് പഠനം നടത്തിയെങ്കിലും പരീക്ഷ എഴുതാനും പഠനം പൂര്‍ത്തിയാക്കാനും കഴിയാതെ വന്നു. തുടര്‍ന്ന് തിരുവനന്തപുരം ലോ അക്കാഡമി ലോ കോളജില്‍ നിന്ന് എല്‍.എല്‍.ബി ബിരുദം കരസ്ഥമാക്കി എം.എ പഠനം ഉപേക്ഷിക്കേണ്ടി വന്നു. കെ.എസ്.സി (ജെ) സംസ്ഥാന പ്രസിഡന്റായി സജീവ രാഷ്ട്രീയത്തില്‍ നില്‍ക്കുമ്പോഴാണ് 1996 - ല്‍ മോന്‍സ് ജോസഫ് ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്നതും തെരഞ്ഞെടുക്കപ്പെടുന്നതും. ഇതേതുടര്‍ന്ന് പൂര്‍ണ്ണമായും ഉപേക്ഷിക്കപ്പെട്ട പഠന സാഹചര്യങ്ങളാണ് ദീര്‍ഘ കാലത്തിന് ശേഷം അവിചാരിതമായി തിരിച്ച് കൊണ്ട് വരാന്‍ കഴിഞ്ഞതെന്ന് മോന്‍സ് ജോസഫ് എംഎല്‍എ പറഞ്ഞു. എം.എ പരീക്ഷയില്‍ ജയിച്ചതിനെ തുടര്‍ന്ന് ഇനി മുതല്‍ പ്രസിദ്ധീകരിക്കുന്ന നിയമസഭാ രേഖകളില്‍ കടുത്തുരുത്തി എംഎല്‍എയുടെ പേരിനൊപ്പം എം.എ, എല്‍.എല്‍.ബി എന്ന് കൂടി ചേര്‍ക്കാന്‍ കഴിയും



Post a Comment

0 Comments