Breaking...

9/recent/ticker-posts

Header Ads Widget

മാനവീയം സാംസ്‌കാരിക കൂട്ടായ്മ



സോഷ്യല്‍ ജസ്റ്റീസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ മാനവീയം സാംസ്‌കാരിക കൂട്ടായ്മ കുറവിലങ്ങാട് സെന്റ് മേരീസ് ബോയ്‌സ് എല്‍പി സ്‌കൂളില്‍ നടന്നു. സംസ്ഥാന പ്രസിഡന്റ് കെഎം വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റിയംഗം ടികെ രാജേഷ് അധ്യക്ഷനായിരുന്നു. ആരോഗ്യപ്രവര്‍ത്തകരെ കെആര്‍ ഷാജിയും മികച്ച പിടിഎ അംഗങ്ങളെ ബ്ലസണ്‍ ജോസഫും ആദരിച്ചു. കുട്ടികള്‍ക്കുള്ള സമ്മാനവിതരണം കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി നിര്‍വഹിച്ചു. പഞ്ചായത്തംഗം ജോയിസ് അലക്‌സ്, കെകെ രാധാകൃഷ്ണന്‍, ജിനോയി ചാമക്കാല, കെഎന്‍ രതീഷ്‌കുമാര്‍, ഷേര്‍ളി സജി, സിനി ജോസ്, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ മാര്‍ട്ടിന്‍ ജോസഫ്, ആര്‍ രാജേന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments