മാന്നാനം ആശ്രമ ദേവാലയത്തില്‍ വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറ പിതാവിന്റെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി. വൈകിട്ട് 4.30ന് ചങ്ങനാശ്ശേരി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ തോമസ് തറയിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ കൊടിയേറ്റ് ചടങ്ങുകള്‍ നടന്നു. ജനുവരി 2ന് വിശുദ്ധ ചാവറ പിതാവിന്റെ സ്വര്‍ഗപ്രാപ്തിയുടെ 150-ാം വാര്‍ഷികാചരണ സമാപന സമ്മേളനം നടക്കും. ഉപരാഷ്ട്രപതി എം വെങ്കയ്യാ നായിഡു സമ്മേളനത്തില്‍ വിശിഷ്ടാതിഥിയായിരിക്കും. മന്ത്രി വി.എന്‍ വാസവന്‍, തോമസ് ചാഴികാടന്‍ എം.പി തുടങ്ങിയവര്‍ പങ്കെടുക്കും.




0 Comments