മരങ്ങാട്ടുപിള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേയ്ക്ക് മെഡിമിക്‌സ് ഗ്രൂപ്പ് കട്ടില്‍ കിടക്ക തലയണ എന്നിവ നല്കി. 15-ഓളം കട്ടിലുകളും കിടക്കകളുമാണ് നല്കിയത്. ആശുപത്രി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ മെഡിമിക്‌സ് ഗ്രൂപ്പ് എംഡി ഡോ എന്‍വി അനൂപ് സാധനങ്ങള്‍ ആശുപത്രി അധികൃതര്‍ക്ക് കൈമാറി. വേള്‍ഡ് മലയാളി കൗണ്‍സില്‍ ചെയര്‍മാന്‍ വിജെ ജോര്‍ജ്ജ് കുളങ്ങര, മരങ്ങാട്ടുപിള്ളി പഞ്ചായത്ത് പ്രസിഡന്റ് ബല്‍ജി ഇമ്മാനുവല്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിര്‍മല ദിവാകരന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോണ്‍സണ്‍ പുളിക്കീല്‍, മെഡി, ഓഫീസര്‍ ഡോ രാഹുല്‍, പഞ്ചായത്ത് അംഗങ്ങളായ തുളസീദാസ്, പ്രസീത സജീവ്, ഉഷ രാജു തുടങ്ങിയവര്‍ പങ്കെടുത്തു.




0 Comments