കല്ലറ എസ്.എം.വി എന്‍.എസ്.എസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ രക്ഷിതാക്കള്‍ക്കായി സ്‌നേഹസംഗമം സംഘടിപ്പിച്ചു. എഴുമാന്തുരുത്ത് എസ്.എന്‍.ഡി.പി ഹാളില്‍ നടന്ന സംഗമം വിദ്യഭ്യാസ വിദഗ്ധന്‍ പി.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഇ.ദിലീപ് കുമാര്‍ അധ്യക്ഷനായി. പ്രധാനാധ്യാപിക കെ. ലേഖ, കെ.രാജേഷ് കുമാര്‍, പി.പ്രേമലത, അമ്പിളി.കെ.നായര്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കുട്ടികള്‍ മൊബൈല്‍ ഫോണിനു അടിമകളോ എന്ന വിഷയത്തില്‍ ക്ലാസ് നടത്തി.




0 Comments