39- ാമത് എം ജി യൂണിവേഴ്‌സിറ്റി ഇന്റര്‍ കോളീജിയറ്റ് ചാമ്പ്യന്‍ഷിപ്പിന് പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ തുടക്കമായി. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ വിവിധ കോളേജുകളില്‍ നിന്നുള്ള എണ്ണൂറോളം കായിക താരങ്ങള്‍ പങ്കെടുക്കും. എം ജി യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം ഡോ. കെ എം സുധാകരന്‍ മത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സിന്‍ഡിക്കേറ്റംഗം ഡോ. വര്‍ഗ്ഗീസ് ചെറിയാന്‍ അധ്യക്ഷനായിരുന്നു. പുരുഷ വനിതാ വിഭാഗങ്ങളില്‍ 10000 മീറ്റര്‍ ഓട്ടത്തോടെയാണ് മത്സരങ്ങള്‍ ആരംഭിച്ചത്. ആദ്യ ദിവസം 14 ഫൈനലുകളാണ് നടന്നത്. ആദ്യ ദിനത്തിലെ മത്സരങ്ങള്‍ സമാപിക്കുമ്പോള്‍ പുരുഷ വനിതാ വിഭാഗങ്ങളില്‍ കോതമംഗലം എം എ കോളേജാണ് മുന്നില്‍ എത്തിയിരിക്കുന്നത്.




0 Comments