Breaking...

9/recent/ticker-posts

Header Ads Widget

സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തണമെന്ന് കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ


സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തുന്നതിന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ധാര്‍മ്മികമായ ഉത്തരവാദിത്വം ഉണ്ടെന്ന് കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ. ഇടത്പക്ഷ പ്രസ്ഥാനങ്ങള്‍ സ്ത്രീ സമത്വത്തെ അംഗീകരിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും എംഎല്‍എ പറഞ്ഞു. ആര്‍ എസ് പി ലെനിനിസ്റ്റ് പാര്‍ട്ടിയുടെ എല്ലാ തലങ്ങളിലും വനിതകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ് പി ലെനിനിസ്റ്റ് ഐക്യ മഹിളാ സംഘം കോട്ടയം ജില്ല നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ. ഏറ്റുമാനൂരില്‍ നടന്ന യോഗത്തില്‍ ജില്ല പ്രസിഡന്റ് അന്നമ്മ തങ്കച്ചന്‍ അധ്യക്ഷയായിരുന്നു. സംസ്ഥാന സെക്രട്ടറി ഷാജി ഫിലിപ്പ് മുഖ്യ പ്രഭാഷണം നടത്തി. വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും രാജിവെച്ച് എത്തിയ വനിത നേതാക്കളെ ജില്ല സെക്രട്ടറി തോമസ് അഗസ്റ്റിയന്‍ സ്വീകരിച്ചു. സോഫി വര്‍ഗ്ഗീസ് ഏറ്റുമാനൂര്‍ ജില്ല പ്രസിഡന്റായും ബിന്ദു ബിനു അയര്‍ക്കുന്നം സെക്രട്ടറി ആയുമുള്ള 21 അംഗ ജില്ല കമ്മിറ്റിക്ക് രൂപം നല്‍കി. കോവൂര്‍ മോഹനന്‍, ബി രഘുനാഥന്‍പിള്ള, രഞ്ജിത് ഗോപാലന്‍, റിനീഷ മോള്‍, ബിന്ദു കെ പി, സിന്ധു എസ് ജി, അമ്പിളി സുരേഷ്, ഷേര്‍ളി ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു.



Post a Comment

0 Comments