Breaking...

9/recent/ticker-posts

Header Ads Widget

കെ റെയില്‍ പദ്ധതി കേരളത്തിന് വലിയ സാമ്പത്തിക ബാധ്യതയായി മാറുമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ



കെ റെയില്‍ പദ്ധതി കേരളത്തിന് വലിയ സാമ്പത്തിക ബാധ്യതയായി മാറുമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ. ജനങ്ങള്‍ നേരിടുന്ന വലിയ വെല്ലുവിളിയായി മാറുകയാണ് പദ്ധതിയെന്നും എംഎല്‍എ പറഞ്ഞു. പരിസ്ഥിതി ആഘാത പഠനം നടത്താതെയാണ് കെ റെയില്‍ നിര്‍മ്മാണവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. പദ്ധതിക്കെതിരെ യുഡിഎഫിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കുമെന്ന് എംഎല്‍എ പറഞ്ഞു. കുറവിലങ്ങാട് കോണ്‍ഗ്രസ് ഭവനില്‍ ചേര്‍ന്ന കണ്‍വന്‍ഷന്‍ മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ജില്ല ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ അദ്ധ്യക്ഷനായിരുന്നു. ഇ ജെ ആഗസ്തി , ബേബി തൊണ്ടാംകുഴി, മാഞ്ഞൂര്‍ മോഹന്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments