Breaking...

9/recent/ticker-posts

Header Ads Widget

രാത്രിയില്‍ ഉറങ്ങാന്‍ സമ്മതിക്കാതെ വാവിട്ട് നിലവിളിച്ച കുഞ്ഞിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ അമ്മ പൊലീസ് പിടിയില്‍.



രാത്രിയില്‍ ഉറങ്ങാന്‍ സമ്മതിക്കാതെ വാവിട്ട് നിലവിളിച്ച കുഞ്ഞിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ അമ്മ പൊലീസ് പിടിയില്‍. റാന്നിയില്‍ 27 ദിവസം പ്രായമുള്ള കുട്ടിയെ കൊലപ്പെടുത്തിയ കേസിലാണ് അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തത്. റാന്നിയില്‍ വാടകയ്ക്ക് താമസിക്കുന്ന കോട്ടയം കൈപ്പുഴ വില്ലേജില്‍  നീണ്ടുര്‍ കൈപ്പുഴ പുളിയന്‍ പറമ്പില്‍  വീട്ടില്‍ നിന്നും പഴവങ്ങാടി കരികുളം മുറിയില്‍ അഞ്ചുകുഴിയില്‍ ബെന്നി സേവ്യറിന്റെ ഭാര്യ  ബ്ലസി പി മൈക്കിളിനെ (21) റാന്നി സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഇന്‍സ്പെക്ടര്‍ എം.ആര്‍ സുരേഷ് അറസ്റ്റ് ചെയ്തത്. ദിവസങ്ങള്‍ക്കു മുന്‍പായിരുന്നു കേസിനാസ്പദമായ സംഭവം. കോട്ടയത്ത് ഒരു സ്വകാര്യ സ്ഥാപനത്തില്‍ പഠിച്ചു കൊണ്ടിരിന്ന ബ്ലസി, ബെന്നിയുടെ കൂടെ പോവുകയായിരുന്നു. തുടര്‍ന്ന് ഇരു വീട്ടുകാരുമായും സഹകരണമൊന്നും ഇല്ലായിരുന്നു. തുടര്‍ന്ന് പഠിക്കുവാന്‍്  അസുഖക്കാരനായ കുട്ടി ശല്യമാകുന്നതിനെ തുടര്‍ന്നാണ് മകനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. മാസം തികയാതെ ജനിച്ച കുഞ്ഞിന് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. രാത്രിയില്‍ ഉള്‍പ്പെടെ കരഞ്ഞ് ബഹളം വയ്ക്കുന്നതിനാല്‍ ബ്ലസിക്ക് ഉറക്കം നഷ്ടമാകുന്നത് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇതിന്റെ ദേഷ്യത്തിലാണ് കുഞ്ഞിനെ ഭിത്തിയില്‍ തലയിടിപ്പിച്ച് കൊലപ്പെടുത്തിയത്. കുഞ്ഞിനെ മരിച്ച നിലയില്‍ ആശുപത്രിയില്‍ എത്തിച്ചത് കഴിഞ്ഞ മാസമാണ്. കട്ടിലില്‍ നിന്ന് വീണതാണെന്നായിരുന്നു വിശദീകരണം. എന്നാല്‍, കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ മുറിവില്‍ അസ്വഭാവികത ഉള്ളതായി ഡോക്ടര്‍മാര്‍ ഉറപ്പിച്ചതോടെയാണ് കൊലപാതക വിവരം പുറത്തായത്. കുട്ടിയുടെ തലയ്ക്കേറ്റ മാരകമായ പരിക്കാണ് മരണകാരണമെന്നു പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായി. തുടര്‍ന്നു, ജില്ലാ പൊലീസ് മേധാവി നിഷാന്തിനിയുടെ നേതൃത്വത്തില്‍ കുട്ടിയുടെ മാതാപിതാക്കളെ വിളിച്ചു വരുത്തി ചോദ്യം ചെയ്തു. ഫോറന്‍സിക് വിദഗ്ധരും, വിരലടയാള വിദഗ്ധരും സ്ഥലത്ത് എത്തിയ ശേഷം നടത്തിയ പരിശോധനയില്‍ ശാസ്ത്രീയമായ തെളിവുകളും ശേഖരിച്ചു. തുടര്‍ന്നു, നടത്തിയ പരിശോധനയിലാണ് കൊലപാതകമാണെന്നു വ്യക്തമായത്. തുടര്‍ന്നു, മാതാപിതാക്കളെ ചോദ്യം ചെയ്തതോടെ കുറ്റസമ്മതം നടത്തുകയായിരുന്നു. മാസം തികയാതെ പ്രസവിച്ച കുട്ടിക്ക് സ്ഥിരമായി അസുഖങ്ങള്‍ ഉണ്ടാകാറുണ്ടായിരുന്നു. കുട്ടിയുടെ കരച്ചില്‍ സഹിക്കവയ്യാതെ ദേഷ്യത്തില്‍ തല ശക്തിയായി ഭിത്തിയില്‍ ഇടിക്കുകയായിരുന്നു. ഇതോടെ കുട്ടി മരിച്ചതായും മാതാവ് പൊലീസിനോടു സമ്മതിച്ചു. തിരുവല്ല ഡിവൈ.എസ്.പി മാത്യു ജോര്‍ജിന്റെ നേതൃത്വത്തില്‍ ദിവസങ്ങളോളം നീണ്ടു നിന്ന ചോദ്യം ചെയ്യലിനൊടുവിലാണ് അമ്മയും അച്ഛനും കുറ്റം സമ്മതിച്ചത്. റാന്നി  എസ്.എച്ച്.ഒ എം.ആര്‍ സുരേഷ്, എസ്.ഐ ഹരികുമാര്‍ സി.കെ, സിവില്‍ പൊലീസ് ഓഫിസര്‍മാരായ മണിലാല്‍, ടി.എ അജാസ്, വനിതാ സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഷബാന അഹമ്മദ്, വി.ആര്‍ അഞ്ജന എന്നിവരും ഉണ്ടായിരുന്നു.





Post a Comment

0 Comments